മേടം: പ്രതീക്ഷകൾ സഫലമാകുന്ന സമയമാണ്. കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിൽ മുന്നിലെത്താനും കഴിയും.......

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമത്തിൻ്റെ അഭിമാനമായ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേയ്ക്കാടൻ പൗലോയെ സ്വാതന്ത്ര്യദിനത്തിൽ ഇന്ദിര ഗാഡി കൾചറൽ ഫോറം അനുസ്മരിച്ചു.സ്വാതന്ത്ര്യം എന്നത് നമ്മൾക്ക് ഇന്ന് സ്വാഭാവികമായി ലഭിച്ച ഒരു അവകാശമല്ല അനേകം മനുഷ്യരുടെ ത്യാഗവും പോരാട്ടവും കൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തത്. നമ്മുടെസ്വാതന്ത്ര്യ സമരചരിത്രത്തിൻ്റെ ഭാഗമായ നമ്മുടെ നാട്ടിലെ ഈ മഹത് വ്യക്തിയെ ഓർമ്മിക്കുകയും അവരുടെ ജീവിതം പുതു തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഉത്തരവാദിത്വത്ത്വമാണ് അഡേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് നാടിനോടുള്ള സ്നേഹവും സമൂഹത്തോടുള്ളഉത്തരവാദിത്വവുംനമ്മൾക്ക്ഉൾക്കൊള്ളാനാകണം.സ്വാതന്ത്ര്യത്തിൻ്റെ വില ഓർമ്മിക്കുമ്പോൾ അതിനായി പ്രവർത്തിച്ച നമ്മുടെ നാട്ടിലെ മഹനീയരെയും ഓർക്കുക എന്നത് നമ്മുടെ കടമയാണ്.
സ്വാതന്ത്ര്യത്തിനും നാടിനും വേണ്ടി ജീവിതം സമർപ്പിച്ച പൗലോ ചേട്ടൻ്റെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പർച്ച ന അർപ്പിച്ച് മുൻ സൈനികൻ അഗസ്റ്റിൻ തിരുതനത്തിൽ അനുസ്മരണ സമ്മേളനo ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ 80 -ാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബദ്ധിച്ച് മഞ്ഞപ്രയുടെ അഭിമാനമായിരുന്ന നിര്യാതനായ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേയ്ക്കാടൻപൗലോയുടെ അനുസ്മരണ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഡേവിസ് മണവാളൻ അധ്യക്ഷത വഹിച്ചു. ......
കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ദേശസ്നേഹത്തോടെയും ആവേശത്തോടെയും ഇന്ന് ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച നേതാക്കളുടെയും ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെയും അദമ്യമായ ചൈതന്യത്തിനും, പരമമായ ത്യാഗങ്ങൾക്കും, അചഞ്ചലമായ സമർപ്പണത്തിനും ആദരാഞ്ജലി അർപ്പിക്കുന്നതായിരുന്നു ഈ ചടങ്ങ്.
കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ പരേഡ് ഗ്രൗണ്ടിൽ എത്തിയതോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കമായത്. ദേശീയ പതാക അതിന്റെ പൂർണ്ണ പ്രതാപത്തോടെ ഉയർത്തുകയും, തുടർന്ന് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ......
തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച യുവസംഗമത്തിൽ പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ നടന്ന ‘സങ്കൽപ് 2026 യുവസംഗമ’ത്തിലാണ് വിസി പങ്കെടുത്തത്. ......
കൊച്ചി: കലയിലേക്ക് ഭരണകൂടങ്ങൾ ബോധപൂർവം മതകല്പനകൾ കടത്തിവിടുന്നത് മനുഷ്യകുലം ഇന്നോളം ആർജിച്ചെടുത്ത സാംസ്ക്കാരിക ഔന്നിദ്ധ്യത്തെ റദ്ദാക്കിക്കളയുകയാണെന്ന് നാടക് സെമിനാർ അഭിപ്രായപ്പെട്ടു.മനുഷ്യരെ ഇന്നത്തെ മനുഷ്യരായി സംസ്ക്കരിച്ചെടുത്തത് നാടകം ഉൾപ്പെടെയുള്ള കലകളുടെ പ്രവർത്തനമാണ്.
മനുഷ്യൻ അതിജീവിച്ചു കടന്നുവന്ന നൂറ്റാണ്ടുകൾക്ക് പിന്നിലെ മിത്തുകളുടെ അന്ധകാരത്തിലേക്ക് നിർബന്ധപൂർവം കലയെ കൈപിടിച്ച് ഭരണകൂടം ആനയിച്ചു വരുന്നത് സംസ്ക്കാരികമായ വെല്ലുവിളിയാണ്.
ഭരണകൂടം നിലനിൽപ്പിന് വേണ്ടി നടത്തി വരുന്ന സംസ്ക്കാരിക അധിനിവേശം മനുഷ്യന്റെ സർഗാത്മകതയെ അപര വിദ്വേഷത്തിലേക്ക് നയിച്ച് ഭയം സൃഷ്ടിക്കുകയാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.എറണാകുളം ശിക്ഷക് ഭവനിൽ ആരംഭിച്ച നാടക് എറണാകുളം ജില്ലാ ദ്വിദിന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാർ
സെമിനാറിൽ നാടക വിദഗ് ദരായ ടി എം എബ്രഹാം, ഡോ. അജു കെ നാരായണൻ, കല്ലു കല്യാണി, പി.ജി ഉണ്ണികൃഷ്ണൻ, തൃശൂർ ഗോപാൽജി, പയ്യന്നൂർ മുരളി, അരുൺലാൽ എന്നിവർ ഇരു സെഷനുകളിലായി വിഷയം അവതരിപ്പിച്ചു.പ്രൊഫ. ......
രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയ പതാക ഉയർത്തി. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്.), കേരള പൊലീസ് സേനാംഗങ്ങൾ, ഇൻഫോപാർക്ക് ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഇൻഫോപാർക്ക് ക്യാമ്പസിൽ ത്രിവർണ്ണ പതാകയുടെ ശോഭയാർന്ന അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. ......
നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്പീക്കർ സ്വീകരിച്ചു. ......
എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേന അംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 56 കേസുകളിലായി 61 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9047 ആയി ഉയര്‍ന്നു. ......